മഡോണ ഓഫ് ദ ബാസ്കറ്റ് (കോറെജിയോ)0677 1a_89A45Kuj ep g H Bb ZhOiEeS T1u oMmxmegah6
1508-ൽ അന്റോണിയോ ഡാ കോറെഗെജിയോ ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് മഡോണ ഡെല്ല സെസ്റ്റ എന്നുമറിയപ്പെടുന്ന മഡോണ ഓഫ് ദ ബാസ്കറ്റ്. 2015-ലെ കണക്കനുസരിച്ച് ഈ ചിത്രം ലണ്ടനിലെ നാഷണൽ ഗാലറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
വിവരണം[തിരുത്തുക]
കോറെഗ്ജിയോയുടെ പുരാവൃത്തവിജ്ഞാനം പതിനെട്ടാം നൂറ്റാണ്ടിലെ ബൗഡോയിർ അലങ്കാരങ്ങൾ മുൻകൂട്ടി കാണുന്നുവെന്ന് തോന്നുകയാണെങ്കിൽ, ഈ ചെറിയ മനോഹരമായ ചിത്രം പതിനേഴാം നൂറ്റാണ്ടിലെ മതവികാരത്തെയും മനോഭാവത്തിലുള്ള സംഭവവികാസങ്ങൾ മുൻകൂട്ടി കാണിക്കുന്നു. വരച്ചതും കൊത്തിയതുമായ പകർപ്പുകളിലൂടെ ഇത് അവരെ നേരിട്ട് ബാധിച്ചിരിക്കാം.
ഈ ചിത്രത്തിൽ കൊറെജിയോ വിശുദ്ധ കുടുംബത്തിന്റെ നിഷ്കളങ്കത്വം, മാതൃ, സ്നേഹം എന്നിവയെ ചിത്രീകരിക്കുന്നു. ഈ രംഗം ആർദ്രത നിറഞ്ഞതാണ്. പുറത്ത് ഒരു മരത്തിനടിയിൽ ഇരിക്കുന്ന കന്യകയുടെ തൊട്ടരികിൽ ഒരു ബാസ്ക്കറ്റുമിരിപ്പുണ്ട്. കുഞ്ഞായ ക്രിസ്തുവിനെ ഒരു ജാക്കറ്റ് അണിയിക്കാൻ ശ്രമിക്കുന്നു. തൊട്ടടുത്തുനില്ക്കുന്ന സൂര്യപ്രകാശത്തിൽ തിളങ്ങിനില്ക്കുന്ന ഇല പറിച്ചെടുക്കാനായി കുഞ്ഞ് ഞെരിപിരികൊള്ളുന്നു. മേരി അത്ര പുതുമ തോന്നാത്ത റോസ് വസ്ത്രമണിഞ്ഞിരിക്കുന്നു. ഗ്രേ-പിങ്ക്സ്, ഗ്രേ-ബ്ലൂ എന്നീ വർണ്ണങ്ങളുടെ മൃദുലമായ പൊരുത്തമാണ് ചിത്രത്തിൽ മുന്നിട്ടുനിൽക്കുന്നത്. പശ്ചാത്തലത്തിൽ, സൂര്യപ്രകാശത്തിൽ പൊടിപടലമുണ്ടാക്കുന്നതുപോലെ ജോസഫ് ഒരു തച്ചന്റെ പണിചെയ്യുന്നു. വലിയ അവശിഷ്ടങ്ങൾക്കിടയിലാണ് ഇവരുടെ ജീർണ്ണിച്ച വീട് നിർമ്മിച്ചിരിക്കുന്നത്. വളഞ്ഞിരിക്കുന്ന കന്യകയുടെ സങ്കീർണ്ണഭാവവും കുട്ടിയുടെ കാലിനെയും അരയെയും അനായാസമായി ചിത്രീകരിച്ചിരിക്കുന്നു. കൊറെഗ്ജിയോയുടെ പ്രസിദ്ധമായ 'മൃദുത്വം', ലിയോനാർഡോയുടെ മിലാനീസ് ചിത്രങ്ങളിൽ നിന്ന് പഠിച്ച നിഴലിൽ നിന്ന് ക്രമേണ വെളിച്ചത്തിലേക്കുള്ള പരിവർത്തനങ്ങൾ, പക്ഷേ വെനീഷ്യൻ നിറത്തിന്റെ സുവർണ്ണ പ്രിസത്തിലൂടെ വ്യാഖ്യാനിച്ചു കൊണ്ട് പ്രതിഛായയിൽ മോഹിപ്പിക്കുന്ന ഒരു മൂടുപടം ഇടുന്നു. ചിത്രത്തിന്റെ സ്കെയിൽ സൂക്ഷ്മപരിശോധനയ്ക്ക് ക്ഷണിക്കുന്നുണ്ടെങ്കിലും, കന്യകയും കുട്ടിയും സമീപമാണെങ്കിലും, ചിത്രകാരന്റെ ബ്രഷിന്റെ മങ്ങലിലും തിളക്കത്തിലും നമുക്ക് അവയെ കുത്തനെ കാണാൻ കഴിയില്ല.[1]
അവലംബം[തിരുത്തുക]
- ↑ "Madonna of the Basket by CORREGGIO". www.wga.hu. ശേഖരിച്ചത് 2019-09-04.